Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:29 AM IST Updated On
date_range 20 Jan 2022 5:29 AM ISTകെ-റെയിൽ പ്രതിഷേധ സമരം
text_fieldsbookmark_border
മല്ലപ്പള്ളി: കെ-റെയിൽ പദ്ധതി നടപ്പാക്കുകയാണെങ്കിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കുടിയിറക്കിനാകും കേരളം സാക്ഷ്യം വഹിക്കേണ്ടിവരുകയെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കുടിയിറക്കപ്പെടുന്നവരെ വിളിച്ച് ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി. പുറത്തുവന്ന ഡി.പി.ആറിൽ തന്നെ ജലസ്രോതസ്സുകൾ അടയുമെന്നും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും പറയുന്നു. ഇതൊക്കെ ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാനാണ് ഡി.പി.ആർ രഹസ്യമാക്കി വെക്കാൻ വാശി പിടിച്ചത്. സമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, മിനി കെ. ഫിലിപ്, മാത്തുക്കുട്ടി പ്ലാത്താനം, ബാബു കുരീത്ര, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, വർഗീസ് ആന്റണി, സൈന തോമസ്, കെ.എൻ. രാജൻ, ഡി.സുരേഷ്, സി.എസ്. രമേശ്, ജോണിക്കുട്ടി, ജിജി ഇയ്യാലിൽ, ജോണിക്കുട്ടി പുന്നശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story