Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോളച്ചിറ ടൂറിസം...

പോളച്ചിറ ടൂറിസം പദ്ധതിയുടെ തടസ്സം നീങ്ങുന്നു

text_fields
bookmark_border
പോളച്ചിറ ടൂറിസം പദ്ധതിയുടെ തടസ്സം നീങ്ങുന്നു
cancel
കുളനട: പോളച്ചിറ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ച്​ കുളനട പഞ്ചായത്ത് പ്രമേയം പാസാക്കിയതോടെ തടസ്സങ്ങൾ നീങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് തദ്ദേശസ്ഥാപനവും റവന്യൂ വകുപ്പും തമ്മിലുള്ള ഭൂമിതർക്കം പരിഹരിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ഉപയോഗാനുമതി ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് പൂർണ പിന്തുണയാണ് കുളനട പഞ്ചായത്ത് നൽകിയത്. ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി ഇത് മാറും. പോളച്ചിറ അക്വ അഡ്വഞ്ചർ ടൂറിസം പദ്ധതിക്ക് 2017ൽ ഭരണാനുമതി ലഭിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭൂമി സംബന്ധിച്ച റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ തർക്കത്തെത്തുടർന്ന് നീളുകയായിരുന്നു. ജോലി ജനുവരി ആരംഭിക്കണമെന്ന് മന്ത്രി വീണാ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പോളച്ചിറ അക്വ അഡ്വഞ്ചർ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനത്തിന്​ സഹായിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story