Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:32 AM IST Updated On
date_range 19 Jan 2022 5:32 AM IST'ദീർഘദൂര ബസ് സർവിസ് പുനരാരംഭിക്കണം'
text_fieldsbookmark_border
കൊടുമൺ: പത്തനംതിട്ടയിൽനിന്ന് ചന്ദനപ്പള്ളി, കൊടുമൺ വഴി തിരുവനന്തപുരത്തിനും പുനലൂരിൽനിന്ന് ഏഴംകുളം, കൊടുമൺ, ചന്ദനപ്പള്ളി വഴി എറണാകുളത്തേക്കും ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് എം കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ റൂട്ടിലൂടെയുള്ള സർവിസുകൾ നിർത്തലാക്കിയിട്ട് ഏറെക്കാലമായി. ഉദ്യോഗസ്ഥരുടെയും വിദ്യാർഥികളുടെയും സൗകര്യാർഥം രാവിലെയും വൈകീട്ടും കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്‍റ് സജു മിഖായേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മോഹനൻ അങ്ങാടിക്കൽ അധ്യക്ഷതവഹിച്ചു. പ്രഫ. വർഗീസ് പേരയിൽ, ഗീവർഗീസ് കുളത്തിനാൽ, റെജി മുരുപ്പേൽ, മോഹനൻ കൈതകുഴിക്കൽ, അഭയകുമാർ, ജോർജ്കുട്ടി മാവനാൽ, റെജി സിജുഭവനം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story