Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:32 AM IST Updated On
date_range 19 Jan 2022 5:32 AM ISTതിരുവാഭരണ പാതയിൽ സ്ഫോടന വസ്തുക്കൾ: സമഗ്രമായ അന്വേഷണം വേണം
text_fieldsbookmark_border
റാന്നി: തിരുവാഭരണ പാതയിൽ സ്ഫോടന വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാസമാജം റാന്നി താലൂക്ക് സമിതി റാന്നി പൊലീസിന് പരാതി നൽകി. തിരുവാഭരണ പാതയായ റാന്നി വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലത്തിന്‍റെ അടിയിൽനിന്ന് ആറ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തിലാണ് താലൂക്ക് പ്രസിഡൻറ് കെ. ഹരികുമാർ, ദീപു എന്നിവർ പരാതി നൽകിയത്. പാലത്തിന്‍റെ കീഴിൽ കണ്ടെത്തിയ സ്ഫോടക വസ്തു മീൻപിടിക്കാൻ ആളുകൾ വെച്ചതാണെന്നുള്ള പൊലീസ് നിഗമനം വാസ്തുതക്ക് നിരക്കാത്തതാണ്. സമാജം പ്രവർത്തകർ പരിസരവാസികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇവിടെ മീൻപിടിത്തം മുമ്പ് നടന്നിട്ടില്ലെന്ന് മനസ്സിലായത്. അടുത്ത കാലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ കുളിക്കാൻ എത്തുന്നതല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല. ശബരിമല തിരുവാഭരണ ഘോഷയാത്ര ഇതുവഴി തിരികെ വരുന്ന സാഹചര്യത്തിൽ പൊലീസ് പട്രാളിങ് ഊർജിതമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. Ptl rni - 2 samajam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story