Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:32 AM IST Updated On
date_range 19 Jan 2022 5:32 AM ISTശുചീകരണ തൊഴിലാളികളെ പുറത്താക്കിയ സംഭവം: സി.പി.ഐ സമരത്തിന്
text_fieldsbookmark_border
പന്തളം: നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളെ പുറത്താക്കിയതിനെതിരായ സമരം സി.പി.ഐ ഏറ്റെടുത്തു. 16 ശുചീകരണ തൊഴിലാളികൾ രണ്ടുപേരെയാണ് കഴിഞ്ഞദിവസം ഒഴിവാക്കിയത്. എംപ്ലോയമെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമം പറഞ്ഞാണ് 16 വർഷമായി ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെ ഒഴിവാക്കിയത്. പന്തളം ഗ്രാമപഞ്ചായത്ത് ആയിരുന്ന 2008ലാണ് 16 ശുചീകരണ തൊഴിലാളികളെ നിയമിച്ചത്. അതിനുശേഷം വന്ന ഭരണ സമിതികളും പല ഘട്ടങ്ങളിലായി തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന് സി.പി.ഐ ആരോപിച്ചു. മാനുഷിക പരിഗണന പോലും നൽകാതെയുള്ള പിരിച്ചുവിടൽ പ്രതിഷേധാർഹമാണ്. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി. സജി, സെക്രട്ടറി ആർ. ശ്രീരാജ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.സി. സരസൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.അജയകുമാർ, എസ്. രാജേന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ വി. ശോഭനകുമാരി എന്നിവർ നഗരസഭ സെക്രട്ടറിയുമായി ചർച്ച നടത്തി. തൊഴിലാളികളുടെ വിഷയം പുനഃപരിശോധിക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചതായി സി.പി.ഐ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ച വരെ പരിഹാരമുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നഗരസഭ സെക്രട്ടറിയെ രേഖാമൂലം സി.പി.ഐ നേതൃത്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story