Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹനുമാൻകുന്ന്-ചാരംകുഴി...

ഹനുമാൻകുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം

text_fields
bookmark_border
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡിലെ ടാറിങ് പൂർണമായും ഇളകി കുഴികൾ രൂപപ്പെട്ടു. കാൽനട പോലും ദുസ്സഹമായി. മെറ്റൽ ഇളകി ചിതറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. മല്ലപ്പള്ളി-നീലമ്പാറ, പാതിക്കാട്-കവളിമാവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാതയാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലൂടെ വെള്ളം ഒഴുകിയതാണ് തകർച്ചക്ക് കാരണം. റോഡ് റീ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story