Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:29 AM IST Updated On
date_range 19 Jan 2022 5:29 AM ISTപുത്തൻകാവിൽപടി–കെ.വി.വി.എസ് ശ്മശാനംപടി റോഡ് തുറന്നു
text_fieldsbookmark_border
കൊടുമൺ: കൊടുമൺ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പുത്തൻകാവിൽപടി കെ.വി.വി.എസ് ശ്മശാനംപടി റോഡിന്‍റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റ് ചെയ്തത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ലിസി റോബിൻ, ബീന പ്രഭ, കുഞ്ഞന്നാമ്മ കുഞ്ഞ്, എ.എൻ. സലിം, എൻ.കെ. ഉദയകുമാർ, പി.എസ്. കൃഷ്ണകുമാർ, കെ.സി. കനകരത്തിനം ചെട്ടിയാർ, മധുപാൽ റോഡിസ്റ്റെ ചന്ദനപ്പള്ളി, പ്രകാശ് ടി. ജോൺ, കെ.കെ. അശോക് കുമാർ, സുരേഷ് ബാബു, സതീഷ്കുമാർ, ഗോപി ചന്ദനപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. photo.. ചന്ദനപ്പള്ളി പുത്തൻകാവിൽപടി-കെ.വി.വി.എസ് ശ്മശാനംപടി റോഡിന്‍റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
