Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
പത്തനംതിട്ട: . പ്രമാടം മേഖല പ്രസിഡന്‍റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ.ജി. അനൂപിനാണ്(30) വെട്ടേറ്റത്. തിങ്കളാഴ്ച അംഗപരിമിതൻകൂടിയായ അനൂപ് ലോട്ടറി വിൽപന നടത്താൻ വേണ്ടി മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി. കോട്ടയത്ത് പോകുംവഴി കൊട്ടിപിള്ളേത്ത് പടിയിൽ ഉച്ചക്ക് 2.30 ഓടെയായിരുന്നു ആക്രമണം. വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാറിന്റെ നേതൃത്വത്തിലെ സംഘം വടിവാളുമായി അനൂപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്ന് എത്തി മർദിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നെന്നാണ് പരാതി. മൂന്ന് മാസം മുമ്പ്​ പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം. അനീഷ് കുമാർ, ജോയന്‍റ്​ സെക്രട്ടറി എം. അഖിൽ, മേഖല സെക്രട്ടറി ജിബിൻ, അഭിരാജ് എന്നിവരെ ജിഷ്ണുവിന്റെ നേതൃത്വത്തിൽ മർദിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് അനൂപ് രക്ഷപ്പെട്ടത്. സംഘർഷത്തെത്തുടർന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story