Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൂപ്പർ മാർക്കറ്റ്...

സൂപ്പർ മാർക്കറ്റ് ജീവനക്കാരന്​ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം

text_fields
bookmark_border
പത്തനംതിട്ട: സമത സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന്​ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സൂപ്പർ മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരനായ പെരിങ്ങമ്മല ചരിവ് പുരയിടത്തിൽ ഷിബു വർഗീസിനാണ് ലഭിച്ചത്. ഇതേ നമ്പറിലെ രണ്ട് ടിക്കറ്റും കൂടി ഷിബു എടുത്തിരുന്നു. അവക്ക്​ സമാശ്വാസ സമ്മാനമായ 8000 രൂപ വീതം ലഭിച്ചു. സൂപ്പർ മാർക്കറ്റിലെ മറ്റ് മൂന്നു ജീവനക്കാരും വിവിധ സീരിയസുകളിൽ ഇതേ നമ്പറിലെ ലോട്ടറി എടുത്തിരുന്നു. അതിനും 8000 രൂപ വീതം ലഭിച്ചു. പാക്കിങ് ജോലിയിൽ തുടരാൻതന്നെയാണ് ഷിബുവിന്‍റെ തീരുമാനം. സി.പി.എം പെരിങ്ങമല ബ്രാഞ്ച് അംഗവും ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്​മെന്‍റ് യൂനിയൻ ഏരിയ കമ്മിറ്റി അംഗവുമാണ് ഷിബു വർഗീസ്. .....................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story