Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:36 AM IST Updated On
date_range 18 Jan 2022 5:36 AM ISTതേലപ്പുഴ കടവ് മദ്യപരുടെ താവളമാകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: മണിമലയാറിന് കുറുകെ കോട്ടാങ്ങൽ-ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിച്ച വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യപരുടെ താവളമാകുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറിന്റെ തീരവും തെരഞ്ഞെടുക്കുന്നത്. തൂക്കുപാലം വിനോദ സഞ്ചാരികളായ യുവാക്കൾക്ക് കൗതുകകാഴ്ചയാണ്. എന്നാൽ, ചതിക്കുഴികൾ ഇവിടെ ഏറെയുണ്ടെന്ന കാര്യം പലപ്പോഴും മറന്നാണ് യുവാക്കൾ ഉൾപ്പെടെയുളളവർ ആറ്റിലേക്ക് കുളിക്കാനിറങ്ങുന്നത്. മദ്യലഹരിയിലെത്തുന്നവർ പ്രദേശവാസികൾ നൽകുന്ന അപകട മുന്നറിയിപ്പും അവഗണിക്കുകയാണ്. 45 മുങ്ങി മരണങ്ങളും 25ലധികം അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വേനൽകാലത്താണ് ആളുകൾ ഇവിടെയെത്തുന്നത്. തൂക്കുപാലത്തിനു സമീപം നടക്കുന്ന മദ്യപാനവും സാമൂഹികവിരുദ്ധ ശല്യവും നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
