Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:35 AM IST Updated On
date_range 18 Jan 2022 5:35 AM ISTസംരംഭകത്വ പരിശീലന പരിപാടിക്ക് തുടക്കം
text_fieldsbookmark_border
പത്തനംതിട്ട: വനിത ശിശുവികസന ഓഫിസ്-മഹിള ശക്തികേന്ദ്രയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എച്ച്. താഹിറ ബീവി നിര്‍വഹിച്ചു. എസ്.ബി.ഐ ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ സാറാമ്മ വര്‍ഗീസ് അധ്യക്ഷതവഹിച്ചു. മഹിള ശക്തികേന്ദ്രം വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.എം. ദേവിക, ജില്ല കോഓഡിനേറ്റര്‍ ബി. ജ്യോതിമോള്‍, കെ.ബി. ബീന തുടങ്ങിയവര്‍ സംസാരിച്ചു. .................. വാക്-ഇന്‍ ഇന്‍റര്‍വ്യൂ പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ കീഴില്‍ ജില്ലയില്‍ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സിയില്‍ (ആത്മ) ഒഴിവുള്ള തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് പന്തളം, കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വാക്ക് -ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. തസ്തിക -ബ്ലോക്ക് ടെക്നോളജി മാനേജര്‍. കൃഷി, വെറ്ററിനറി/ ഡെയറി/ ഫിഷറീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 1-1-2022ന് 45 വയസ്സില്‍ താഴെ പ്രായം. ഫോണ്‍: 04734 296180, 9383471982. ....................... ചെത്തോങ്കര-നടുക്കേമുറി റോഡ് നാടിന് സമർപ്പിച്ചു റാന്നി: ചെത്തോങ്കര -മേലേപ്പടി- നടുക്കേമുറി റോഡ് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം അനിയന്‍ വളയനാട് അധ്യക്ഷതവഹിച്ചു. ആലിച്ചന്‍ ആറൊന്നില്‍, ജിജി വര്‍ഗീസ്, അനു ടി.ശാമുവേല്‍, ലിജു തോമസ്, ബിനു കുളമട, ജിസു ചാക്കോ, സജിമോന്‍ കണ്ണങ്കര, എബിന്‍ കെ.സാബു, തോമസ്‌കുട്ടി കണ്ണങ്കര, തങ്കച്ചന്‍ കള്ളിക്കാട്ടില്‍, റോയ് എബ്രഹാം, സാബു കള്ളിക്കാട്ടില്‍, സി.സി. മാത്യു, ടിനു തോമസ്, മനു ലിജു, മിനി വില്‍സണ്‍, ഷാലി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ PTL 14 PRAMOD ചെത്തോങ്കര -മേലേപ്പടി- നടുക്കേ മുറി റോഡ് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story