Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടിക്കൽ സർവിസ്...

അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക്: അക്രമത്തിന്​ കാരണം സി.പി.എം ക്രമക്കേടിന്​ ശ്രമിച്ചതിനെ എതിർത്തത്​

text_fields
bookmark_border
കൊടുമൺ: അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച് സി.പി.എം പ്രവർത്തകർ ക്രമക്കേട് നടത്താൻ ശ്രമിച്ചതിനെ സി.പി.ഐ പ്രവർത്തകർ എതിർത്തതാണ് അക്രമങ്ങൾക്ക് കാരണമായതെന്ന്​ സി.പി.ഐ ജില്ല സെക്രട്ടി എ.പി. ജയൻ ആരോപിച്ചു. കഴിഞ്ഞ രാത്രി സി.പി.എം പ്രവർത്തകർ അക്രമിച്ച് തകർത്ത സഹദേവൻ ഉണ്ണിത്താന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സമയത്ത് അങ്ങാടിക്കൽ പ്രദേശത്ത് സി.പി.ഐയുടെ നാല്​ പുതിയ ബ്രാഞ്ച് കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു. സി.പി.എമ്മിൽ നിന്നുൾപ്പെടെ നിരവധി ആളുകൾ പുതുതായി പാർട്ടിയിലേക്ക് വരുകയും ചെയ്തു. പ്രദേശത്തെ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് ഉണ്ടായപ്പോൾ മുന്നണിയായി മത്സരിക്കാൻ സി.പി.ഐ ആലോചിച്ചെങ്കിലും അത് സാധ്യമാകാതെ വന്നതോടെ സ്വന്തം നിലയിൽ മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ജനാധിപത്യ സംവിധാനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന ജില്ല നേതൃത്വങ്ങൾ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിയമനടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എ.പി. ജയൻ പറഞ്ഞു. ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.വൈ.എഫ് ജില്ല ജോയൻറ് സെക്രട്ടറി ജിതിന്‍റെ അടക്കം ആക്രമണത്തിനിരയായ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ ജയൻ സന്ദർശനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story