Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:33 AM IST Updated On
date_range 18 Jan 2022 5:33 AM ISTരേഖകള്‍ നൽകണം
text_fieldsbookmark_border
മൈലപ്ര: ഗ്രാമപഞ്ചായത്തില്‍ ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡിന്‍റെ പകര്‍പ്പ് ഈ മാസം 20 ന് മുമ്പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ ബാങ്കുകള്‍ മുഖേന പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0468 222340. .................... ബി.ജെ.പി സമ്മേളനം മാറ്റി പത്തനംതിട്ട: ബി.ജെ.പി പത്തനംതിട്ടയിൽ നടത്താനിരുന്ന ജനകീയ പ്രതിരോധ സമ്മേളനം കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി ജില്ല അധ്യക്ഷൻ വി.എ. സൂരജ് അറിയിച്ചു. ............................ പരീക്ഷ നടത്തും പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍റ് ഓഫി ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) മാര്‍ച്ച് മാസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന / പഠിച്ചിരുന്ന സെന്‍ററുകളില്‍ ഫെബ്രുവരി ഒന്ന് വരെ ഫൈന്‍ കൂടാതെയും ഫെബ്രുവരി എട്ടുവരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. ഫോണ്‍. 0471 2322985, 0471 2322501.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story