Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:30 AM IST Updated On
date_range 18 Jan 2022 5:30 AM ISTപന്തളത്ത് കോവിഡ് വ്യാപനം; കടക്കാട് എൽ.പി സ്കൂളും മങ്ങാരം യു.പി സ്കൂളും അടച്ചു
text_fieldsbookmark_border
പന്തളം: പന്തളത്ത് കോവിഡ് വ്യാപനം രൂക്ഷം. സ്കൂൾകുട്ടികളിൽ രോഗം കണ്ടെത്തിയതിനെത്തുടർന്ന് കടക്കാട് ഗവ. എൽ.പി സ്കൂളും മങ്ങാരം ഗവ. യു.പി സ്കൂളും അടച്ചു. രണ്ട് ദിവസമായി പന്തളത്തും പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമാണ്. പന്തളം, മുളമ്പുഴ, മങ്ങാരം, കടക്കാട് മേഖലകളിൽ പനിബാധിതർ വർധിച്ചു. പലർക്കും കോവിഡ് ലക്ഷണങ്ങളുമുണ്ട്. ബി.ജെ.പി തിങ്കളാഴ്ച പന്തളത്ത് നിശ്ചയിച്ചിരുന്ന പ്രതിഷേധയോഗവും കോവിഡ് വ്യാപനംമൂലം മാറ്റിവെച്ചു. പന്തളം കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമാണ്. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പന്തളത്ത് 191 പേർക്കാണ് ഒരാഴ്ചക്കുള്ളിൽ രോഗം ബാധിച്ചത്. സമീപ പഞ്ചായത്തുകളിലും രോഗവ്യാപനം ഉണ്ട്. തുമ്പമൺ, കുളനട, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. കോവിഡ് ചികിത്സകേന്ദ്രം നിലവിൽ പന്തളം അർച്ചന ആശുപത്രിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ സൗകര്യമില്ലാത്തവർക്ക് ഉണ്ടായിരുന്ന 49 ഗൃഹവാസ പരിചരണകേന്ദ്രം (ഡി.സി.സി) ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പഞ്ചായത്തുകൾക്കായിരുന്നു ഇതിന്‍റെ ചുമതല. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം മിക്ക പഞ്ചായത്തും ഇത് അവസാനിപ്പിച്ചു. ഒരാൾ പോസിറ്റിവ് ആയാൽ കോൺടാക്ട് ട്രേസിങ് പന്തളത്ത് നിലച്ച മട്ടാണ്. പരിശോധന ലക്ഷണമുള്ളവർക്കും വ്യാപനം കൂടിയ മേഖലകളിലും മാത്രമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story