Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകര്‍ഷകര്‍ക്ക് പരിശീലനം

കര്‍ഷകര്‍ക്ക് പരിശീലനം

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്‍റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്‍റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കുള്ള ജില്ലതല പരിശീലനം ജില്ല പഞ്ചായത്ത്​ അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റോയ് ഫിലിപ് അധ്യക്ഷതവഹിച്ചു. ജില്ലയില്‍നിന്ന് 100 പേരെ സംരക്ഷക കര്‍ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയിലൂടെ മറ്റു കര്‍ഷകരിലേക്കും പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ ഡോ. കെ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിന്നുള്ള വിഷയവിദഗ്ധര്‍ ഡോ.സി.കെ. പീതാംബരന്‍, ഡോ.സി.കെ. ഷാജു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ പ്രതിനിധി ഡോ.ടി.എ സുരേഷ്, പത്തനംതിട്ട ജില്ല കോഓഡിനേറ്റര്‍ അരുണ്‍ സി.രാജന്‍, അസി.പ്രോഗ്രാം കോഓഡിനേറ്റര്‍ എസ്. അരുന്ധതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫോട്ടോ PTL 10 PARISEELANAM കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായുള്ള ജില്ലതല പരിശീലനം ജില്ല പഞ്ചായത്ത്​ അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യുന്നു ........................... പ്രഫ.ടി.ജി. സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണം കോഴഞ്ചേരി: സെന്‍റ്​ തോമസ് കോളജ് മാത്തമാറ്റിക്സ് വിഭാഗത്തിന്‍റെ തലവൻ ആയിരുന്ന പ്രഫ. ടി.ജി. സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണം ബിഷപ്​ ഡോക്ടർ മലയിൽ സാബു കോശി ചെറിയാൻ, കോളജ് മാനേജർ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ എന്നിവർ ചേർന്ന് നിർവഹിച്ചു. സെന്‍റ്​ തോമസ് കോളജ് മാത്തമാറ്റിക്സ് വിഭാഗത്തിന്‍റെയും പൂർവവിദ്യാർഥി അസോസിയേഷന്‍റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളജ് പ്രിൻസിപ്പൽ ഡോക്ടർ കെ. റോയ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. മാത്തമാറ്റിക്​സ് വിഭാഗം മേധാവി ആൻസ് സൂസാ തോമസ് അധ്യക്ഷതവഹിച്ചു. മുൻ മാത്തമാറ്റിക്സ് വിഭാഗം മേധാവി പ്രഫ.പി.സി. ചെറിയാൻ, മുൻ പ്രിൻസിപ്പൽമാരായ ഡോ.ഫിലിപ് വർഗീസ്, പ്രഫ. അലക്സാണ്ടർ കെ.സാമുവൽ, പൂർവ വിദ്യാർഥികളായ മുത്തൂറ്റ് എം.ജോർജ് ഗ്രൂപ് ചെയർമാൻ ജോർജ് ജേക്കബ്, ചെറിയാൻ ജോർജ്, മാമൻ സക്കറിയ, പ്രഫ.എം.പി. ഫിലിപ്, ജാതദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കെ.ആർ. അശോക് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാത്തമാറ്റിക്സ് അലൂമ്​നി അസോ. പ്രസിഡന്‍റ്​ വിക്ടർ ടി.തോമസ് സ്വാഗതവും പ്രീതി എൽസി തോമസ് നന്ദിയും പറഞ്ഞു. ചിത്രം PTL 11 ANUSMARANAM പ്രഫ. ടി.ജി. സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ സമ്മേളനം ബിഷപ്​ ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ എന്നിവർ ചേർന്ന് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story