Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:36 AM IST Updated On
date_range 17 Jan 2022 5:36 AM ISTജില്ലയിലെ റോഡുകളിൽ വീണ്ടും കാമറകൾ സ്ഥാപിക്കുന്നു
text_fieldsbookmark_border
പത്തനംതിട്ട: ഗതാഗത നിയമലംഘകരെ കണ്ടെത്താൻ ജില്ലയിലെ റോഡുകളിൽ വ്യാപകമായി കാമറകൾ സ്ഥാപിക്കും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തവർ, കൃത്യമായ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ, അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാമറയിൽ കുടുങ്ങും. റഡാർ സംവിധാനത്തിന്റെ സഹായത്താലാണ് ഇവ പ്രവർത്തിക്കുന്നത്. കാമറയിൽ ചിത്രം പതിയുന്നതോടെ നിയമലംഘനങ്ങൾ നടത്തിയ വാഹനത്തിന്റെ ഉടമകൾക്ക് തപാൽ മുഖേന നോട്ടീസ് നൽകും. കെൽട്രോണാണ് പദ്ധതിയുടെ നോഡൽ ഏജൻസി. തിരുവല്ലയിലാണ് ജില്ല കണ്ട്രോൾ റൂം സജ്ജമാകുന്നത്. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ കണ്ട്രോൾ റൂമിലേക്കാണ് ഓരോ ദൃശ്യവും എത്തുന്നത്. തുടർന്ന് ഇവ അതത് ജില്ലകളിലെ കണ്ട്രോൾ റൂമുകളിലേക്ക് എത്തിക്കും. ജില്ലയിലെ ആറ് താലൂക്കുകളിലായി 50 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശം നൽകിയത്. കോഴഞ്ചേരി താലൂക്കിൽ - എട്ട്, റാന്നി - ഒമ്പത്, അടൂർ - 10, കോന്നി - ആറ്, മല്ലപ്പള്ളി - ഏഴ്, തിരുവല്ല - 10 എന്നിങ്ങനെയായിരുന്നു നിർദേശം. ആദ്യഘട്ടത്തിൽ 35 കാമറകളാണ് സ്ഥാപിക്കുന്നത്. തിരുവല്ലയിൽ ബൈപാസ് റൗണ്ട് എബൗട്ട്, ക്രോസ് ജങ്ഷൻ, ചിലങ്ക ജങ്ഷൻ, പെരുന്തുരുത്തി, മുത്തൂർ, കുറ്റൂർ, തോട്ടഭാഗം, ഇരവിപേരൂർ, കാവുംഭാഗം, പൊടിയാടി എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. ഗതാഗതവകുപ്പ് നടപ്പാക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിതബുദ്ധി) പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് കാമറകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story