Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

text_fields
bookmark_border
പത്തനംതിട്ട: അടിച്ചിപ്പുഴയിൽ 13കാരിയെ പിതാവ് പീഡിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ മൊഴിയിൽ റാന്നി പൊലീസ് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മാതാവിന്‍റെ പരാതി. ഭർത്താവിന്‍റെ രാഷ്ട്രീയ പിടിപാടാണ് അറസ്റ്റ് വൈകിക്കുന്നതെന്നും മാതാവ് പറയുന്നു. പരുമല സ്വദേശിയായ പിതാവ്​ ആദ്യ വിവാഹവും അതിൽ മൂന്ന് കുട്ടികളുമുള്ള വിവരം മറച്ചു​വെച്ചാണ് അടിച്ചിപ്പുഴ സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മൂത്ത പെൺകുട്ടിയെയാണ് മാതാവ് ജോലിക്കുപോയ സമയത്ത് വീട്ടിൽ എത്തി പലതവണ പീഡിപ്പിച്ചത്. ആദ്യ വിവാഹമറിഞ്ഞതോടെ ഇയാൾ ഇവിടേക്ക് വരാറില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. അയൽവാസികളാണ് കുട്ടിയ പീഡിപ്പിക്കുന്നതുകണ്ട് ഇയാളെ പിടികൂടിയത്. ഇയാൾ ഇവിടെനിന്ന്​ രക്ഷപ്പെട്ടു. മാനസിക വിഭ്രാന്തിയിലായ കുട്ടി ആത്മഹത്യപ്രവണത കാട്ടിയതോടെ പന്തളത്തുള്ള കൗൺസലിങ് സെന്‍ററിൽ എത്തിച്ചു. കുട്ടി വിവരങ്ങൾ പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ ഇടപെട്ടാണ് പൊലീസിൽ മാതാവ് പരാതി നൽകിയത്​. റാന്നി പൊലീസാണ്​ കേസെടുത്തത്​. പ്രതി രോഗിയാ​ണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാൽ പിടിക്കുവാൻ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story