Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമതനിരപേക്ഷ ജനകീയ...

മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണം -കെ.എസ്.ടി.എ

text_fields
bookmark_border
കോഴഞ്ചേരി: മതനിരപേക്ഷതയും ജനകീയതയും മുഖമുദ്രയായ കേരള വിദ്യാഭ്യാസ മാതൃക ശക്തിപ്പെടുത്തണമെന്ന്​ കേരള സ്കൂൾ ടീച്ചേഴ്സ് അസോ. (കെ.എസ്.ടി.എ) ജില്ല സമ്മേളനം. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പാഠ്യപദ്ധതി പരിഷ്കരണം ത്വരിതപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വനിത സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. സംസ്ഥാന പ്രസിഡന്‍റ്​ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സി. ബിന്ദു അധ്യക്ഷതവഹിച്ചു. കേരള ബാങ്ക് ഡയക്ടർ എസ്. നിർമലാദേവി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ലക്ഷ്മിദേവി, കെ.ജി.ഒ.എ ജില്ല വൈസ് പ്രസിഡൻറ് എം.ജി. പ്രമീള, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എൻ.ഡി. വത്സല, വൈസ് പ്രസിഡൻറുമാരായ ബിജി കെ.നായർ, എം.സാബിറ ബീവി എന്നിവർ സംസാരിച്ചു. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്വർണക്കപ്പിനായുള്ള മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കലഞ്ഞൂർ ഗവ.എച്ച്.എസ്.എസ് വിദ്യാർഥി എസ്. കൃഷ്ണേന്ദു, രണ്ടാംസ്ഥാനം നേടിയ തോട്ടക്കോണം ഗവ.എച്ച്.എസ്.എസിലെ ദേവിക സുരേഷ് എന്നിവർക്ക് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി, എക്സിക്യൂട്ടിവ്​ അംഗം കെ. ഹരികുമാർ ജില്ല പ്രസിഡന്‍റ്​ ബിനു ജേക്കബ് നൈനാൻ, സെക്രട്ടറി എസ്. രാജേഷ് വള്ളിക്കോട്, ട്രഷറർ എസ്. ഷൈലജ കുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ല പ്രസിഡന്‍റായി പി.ജി. ആനന്ദനെയും സെക്രട്ടറിയായി ബിനു ജേക്കബ് നൈനാനെയും തെരഞ്ഞെടുത്തു. എസ്. ശൈലജകുമാരി യാണ് ട്രഷറർ എസ്​. രാജേഷ്, കെ.എൻ. അനിൽകുമാർ, ബിജി കെ.നായർ, എസ്. ജ്യോതിഷ് (വൈസ്​ പ്രസി) എം. ദീപ്തി, ഗണേശ് റാം, എ.കെ. പ്രകാശ്, എം. സാബിറ ബീവി (ജോ. സെക്ര) PTL 10 KSTA കെ.എസ്.ടി.എ ജില്ല സമ്മേളനത്തോട്​ അനുബന്ധിച്ച് നടന്ന വനിത സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. സംസ്ഥാന പ്രസിഡൻറ്​ സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ PTL 12 KSTA ANANDAN കെ.എസ്​.ടി.എ ജില്ല പ്രസിഡന്‍റ്​ പി.ജി. ആനന്ദൻ PTL 13 KSTA BIJU കെ.എസ്​.ടി.എ ജില്ല സെക്രട്ടറി ബിനു ജേക്കബ് നൈനാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story