Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:31 AM IST Updated On
date_range 17 Jan 2022 5:31 AM ISTജില്ല സ്റ്റേഡിയം നവീകരണം പ്രളയത്തെയും അതിജീവിക്കുംവിധം
text_fieldsbookmark_border
പത്തനംതിട്ട: ജില്ല സ്റ്റേഡിയം നവീകരിക്കുന്നത് പ്രളയത്തെയും അതിജീവിക്കാൻ കഴിയുംവിധത്തിൽ. നിർമാണവുമായി ബന്ധപ്പെട്ട് കായിക, യുവജനകാര്യ ഡയറക്ടറേറ്റും ജില്ല സ്‌പോർട്സ് കൗൺസിലും സംയുക്ത പരിശോധന നടത്തി. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ഇടക്കിടെയുണ്ടാകുന്ന പ്രളയത്തിൽനിന്ന് സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനിക രീതിയിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശപ്രകാരമാണ് എൻജിനീയറിങ് വിഭാഗം എത്തിയത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചാലുടൻ സ്റ്റേഡിയം നിർമാണം തുടങ്ങും. ആധുനിക സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് യൂത്ത് അഫയേഴ്‌സ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരായ ചീഫ് കൺസെന്‍റ് സജികുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ ബിജു നായർ, അസി. എൻജിനീയർ ലക്ഷ്മി വി.എസ്. നായർ എന്നിവർക്കൊപ്പം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, ജില്ല സ്പോർട്സ് ഓഫിസർ എസ്.കെ. ജവഹർ, ജില്ല നിർമിതി കേന്ദ്ര പ്രോജക്‌ട് മാനേജർ സനൽ ഷാഹുൽ ഹമീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. PTL41stadium ജില്ല സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥസംഘം സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story