Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:30 AM IST Updated On
date_range 17 Jan 2022 5:30 AM ISTഅംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിൽ അജാസ് കോന്നി
text_fieldsbookmark_border
കോന്നി: അംഗ പരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിൽ അജാസ് കോന്നി ഇടം പിടിച്ചു. കോന്നി മങ്ങാരം പുളിക്ക പതാലിൽ സലീമിന്‍റെ മകനാണ് 34കാരനായ മുഹമ്മദ് അജാസ്. കോട്ടയത്ത് നടന്ന 20-20 ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് അജാസ് സംസ്ഥാന ടീമിൽ ഇടം പിടിച്ചത്. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രയിൽ നടക്കുന്ന മത്സരത്തിൽ അജാസ് സംസ്ഥാനത്തിനുവേണ്ടി പാഡണിയും. ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫിസിക്കലി ചലഞ്ച്ഡ് കേരള വഴിയാണ് സംസ്ഥാന ടീമിൽ എത്തിയത്. പോളിയോ ബാധിച്ച് ഇടതുകാലിന് തളർച്ചയുണ്ടായെങ്കിലും 20വർഷമായി ക്രിക്കറ്റിൽ സജീവമാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അജാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
