Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല മകരവിളക്ക്​:...

ശബരിമല മകരവിളക്ക്​: കെ.എസ്.ആര്‍.ടി.സി ഒരുക്കിയ സംവിധാനങ്ങൾ പാളി

text_fields
bookmark_border
ശബരിമല: മകരവിളക്ക്​ കഴിഞ്ഞ്​ തീർഥാടകർക്ക്​ മടങ്ങുന്നതിനായി കെ.എസ്​.ആർ.ടി.സി ഒരുക്കിയ സംവിധാനങ്ങൾ പാളി. ഇതുമൂലം തീർഥാടകർ വലഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍നിന്ന് 900 ബസുകള്‍ സര്‍വിസ് നടത്തി എന്നാണ്​ കെ.എസ്.ആര്‍.ടി.സിയുടെ അവകാശവാദം. എന്നാൽ, ആവശ്യത്തിന്​ ബസില്ലാത്തത് പമ്പയിലും നിലക്കലിലുമെല്ലാം തീർഥാടകരുടെ പ്രതിഷേധത്തിനിടയാക്കി. മറ്റ്​ ഡി​പ്പോകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിൽ എത്തിച്ച്​ അവിടെനിന്ന്​ പമ്പയിലേക്ക്​ അയക്കുകയായിരുന്നു. ഈ ബസുകൾ കാലിയായാണ്​ പമ്പയിലേക്ക്​ പോയത്​. അതേസമയം, പമ്പയിലേക്ക്​ പോകാനുള്ള തീർഥാടകർ പത്തനംതിട്ടയിൽ പമ്പ ബസ്​ കാത്ത്​ നിൽക്കേണ്ട അവസ്ഥയായിരുന്നു. പമ്പ ബോർഡുവെച്ച ബസുകൾ നിറഞ്ഞതിന്​ ശേഷമാണ്​ അടുത്ത ബസ്​ പിടിച്ചിട്ടത്​. കാലിയായ ബസുകൾ പമ്പയിലേക്ക്​ കോൺവോയി പോലെ പോകുന്നത്​ തീർഥാടകർക്ക്​ കണ്ടുനിൽക്കേണ്ടിവന്നു. പമ്പ-നിലക്കല്‍ ചെയിന്‍ സർവിസുകള്‍ക്കായി 60 എ.സി ലോഫ്ലോര്‍ ബസുകള്‍ അടക്കം 180 ബസുകൾ ക്രമീകരിച്ചിരുന്നു. ഇതിനോടൊപ്പം ദീര്‍ഘദൂര - ഇന്‍റര്‍ സ്റ്റേറ്റ് സർവിസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചു. ഇതിന് പുറമെ മറ്റ്​ ഡിപ്പോകളില്‍നിന്ന് മറ്റ് സ്‌പെഷല്‍ സെന്‍ററുകളില്‍നിന്നുമായി 700 ബസുകള്‍ അധികമായി സര്‍വിസ് നടത്തി​യെന്നുമാണ്​ കെ.എസ്​.ആർ.ടി.സി അറിയിച്ചത്​. മകരവിളക്ക്​ ദർശനം കഴിഞ്ഞ്​ ഇറങ്ങിവന്നവർക്ക്​ പമ്പ ത്രിവേണിയിൽനിന്ന്​ പമ്പ ബസ്​ സ്റ്റാൻഡിലെത്താൻ ബസില്ലായിരുന്നു. പമ്പ ത്രിവേണി -​ പമ്പ ബസ്​ സ്റ്റാൻഡ്​ സർക്കുലർ സർവിസ്​ നടത്തണമെന്ന്​ ഹൈകോടതി ഉത്തരവുള്ളതാണ്. നിലക്കൽ ബസിൽ കയറി പമ്പ ബസ്​ സ്റ്റാൻഡിൽ ഇറങ്ങുന്നവരിൽനിന്ന് 50 രൂപയാണ്​ ഈടാക്കിയത്​. പമ്പ സ്റ്റാൻഡിൽനിന്ന്​ നിലക്കലേക്ക്​ ബസില്ലാത്തതിനാൽ സ്റ്റാൻഡിൽ എത്തിയവർ​ വലഞ്ഞു. ഇവിടെനിന്ന്​ ദീർഘദൂര സർവിസുകൾ മാത്രമാണ്​ നടത്തിയത്​. പത്തനംതിട്ട അടക്കം വഴിയിൽ ഇറങ്ങേണ്ട ആരെയും കയറ്റാൻ ഉന്നത ഉദ്യോഗസ്ഥർ തയാറായില്ല. ഇത് യാത്രക്കാരുമായി തർക്കത്തിനും ഇടയാക്കി. സൂപ്പർവൈസർമാരായി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക്​ ഏകീകൃത നിർദേശം നൽകുന്നതിൽ മാനേജ്മൻെറിനുണ്ടായ പിഴവാണ്​ ബസുകൾ ഉണ്ടായിട്ടും യാത്രക്കാർ വലയാൻ കാരണമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story