Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:39 AM IST Updated On
date_range 16 Jan 2022 5:39 AM ISTഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ഇന്ന് ചുമതലയേൽക്കും
text_fieldsbookmark_border
പത്തനംതിട്ട: ഐ.എൻ. ടി.യു.സിയുടെ പുതിയ ജില്ല പ്രസിഡന്‍റായി ജ്യോതിഷ്കുമാർ മലയാലപ്പുഴ ഞായറാഴ്ച ചുമതലയേൽക്കും. വൈകീട്ട് 3.30ന് പത്തനംതിട്ട ഡി.സി.സിയിൽ നടക്കുന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ , ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. പഴകുളം മധു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുതിയ ജില്ല കമ്മിറ്റി ഓഫിസിന്‍റെ ഉദ്ഘാടനം പത്തനംതിട്ട റോൺ കോംപ്ലക്സിൽ സംസ്ഥാന പ്രസിഡന്‍റ് നിർവഹിക്കും. ഒരുവർഷത്തിനുള്ളിൽ ഐ.എൻ.ടി.യു.സിക്ക് ജില്ലയിൽ സ്വന്തം കെട്ടിടം നിർമിക്കുമെന്ന് ജ്യോതിഷ്കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്ക് നിയമസഹായവും ഉപദേശവും നൽകുന്നതിനായി ലീഗൽ സെല്ലിന്‍റെ പ്രവർത്തനവും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story