Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിങ്ങാലി പാടശേഖരത്തിൽ...

കരിങ്ങാലി പാടശേഖരത്തിൽ വീണ്ടും കൃഷി ആരംഭിക്കുന്നു

text_fields
bookmark_border
കരിങ്ങാലി പാടശേഖരത്തിൽ വീണ്ടും കൃഷി ആരംഭിക്കുന്നു
cancel
പന്തളം: വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടപ്പെട്ട ചേരിയക്കൽ കരിങ്ങാലി പാടശേഖരത്തിലെ നെൽകർഷകർ വീണ്ടും കൃഷി ആരംഭിക്കുന്നു. തുടർച്ചായായ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കർഷകരാണ് വീണ്ടും പാടശേഖരങ്ങൾ നെൽകൃഷിക്ക് അനുയോജ്യമായ നിലയിലേക്ക് എത്തിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പകുതി പാകമായ കൃഷികൾ നശിച്ചിരുന്നു. വേനൽ ശക്തമായതോടെയാണ്​ കരിങ്ങാലി പാടശേഖരത്തിലെ വലിയകൊല്ല, വരുകൊല്ല, ചിറ്റിലപാടം, ഏലകളിലായി 400 ഏക്കറിൽ വീണ്ടും വീത്ത് വിതക്കാൻ ഒരുങ്ങുന്നത്​. ചില ഭാഗങ്ങളിൽ വിത ആരംഭിച്ചു. ശേഷിക്കുന്നിടത്ത് പാടമൊരുക്കൽ പൂർത്തിയാക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിലാണ് കൃഷി തുടങ്ങേണ്ടിയിരുന്നത്. ഈ സമയത്ത് പാടം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഉമ, ജ്യോതി ഇനം വിത്തുകളാണ് വിതക്കുന്നത്. 110 മുതൽ 130 ദിവസങ്ങൾ വരെയാണ് വിളവിനുള്ള സമയം. ഇത്തവണ ആശങ്ക രൂക്ഷമായ ജലക്ഷാമമാണെന്നും നിലവിൽ ഇറിഗേഷൻ വകുപ്പിന്‍റെ സഹകരണത്തിൽ ജലലഭ്യതയ്ക്ക് തടസ്സമില്ലന്നും കർഷകർ പറയുന്നു. വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. ഇൻഷുറൻസ് തുക മാത്രമാണ് അവർക്ക് ലഭിച്ച ഏക ആശ്വാസം. ഫോട്ടോ: ചേരിക്കലിൽ കരിങ്ങാലിപ്പാടത്ത് നെൽകൃഷിക്കായി പാടമൊരുക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story