Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപറേഷന്‍ തിയറ്റര്‍ തുറന്നു

text_fields
bookmark_border
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റ്​ മെഡിക്കല്‍ കോളജുകളുമായി താരതമ്യംപോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയറ്ററിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വാങ്ങാൻ 19 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അനുവദിച്ച് കഴിഞ്ഞു. ഓപറേഷന്‍ തിയറ്റര്‍ ഫെഡറല്‍ ബാങ്കിന്‍റെകൂടി സഹായത്തോടെയാണ് ഇപ്പോള്‍ സാധ്യമായതെന്നും മന്ത്രി പറഞ്ഞു. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി.എ. ജോയ് മെഡിക്കല്‍ കോളജിനുള്ള സി.എസ്.ആര്‍ ഫണ്ടായ 10 ലക്ഷം രൂപ മന്ത്രി വീണ ജോര്‍ജിന് കൈമാറി. ജില്ല കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. ജിജി സാറാമ്മ ജോണ്‍, തര്യന്‍ പോള്‍, ആഷിഖ്​ സിറാജ്, ഡോ. മിന്നി മേരി മാമ്മന്‍, ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ചികിത്സച്ചെലവുകൾ ഉടൻ നിശ്ചയിക്കും പത്തനംതിട്ട: ഓപറേഷൻ തിയറ്റർ ഉദ്​ഘാടനത്തിനുശേഷം ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം മന്ത്രി വീണ ജോര്‍ജിന്‍റെ സാന്നിധ്യത്തിൽ ചേര്‍ന്നു. മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സേവനങ്ങളുടെ തുകകള്‍ താരതമ്യം ചെയ്ത് എ.പി.എല്‍, ബി.പി.എല്‍ ആളുകള്‍ക്കുള്ള കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സേവനങ്ങളുടെ തുക നിശ്ചയിക്കാന്‍ ആശുപത്രി വികസന സൊസൈറ്റി ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. മഞ്ഞ കാര്‍ഡ് ഉള്ളവര്‍ക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും. കൂടാതെ, ആശുപത്രിക്കുള്ളിലെ കാന്‍റീന്‍ നടത്തിപ്പ് കുടുംബശ്രീയുടെ ജില്ല മിഷനെ ഏല്‍പിക്കാനും തീരുമാനമായി. ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം. പിയുടെ പ്രതിനിധി അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട, മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ.രാജേന്ദ്രന്‍, എച്ച്.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ദിവസവും എല്ലാ ഒ.പിയും പ്രവര്‍ത്തിക്കും പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. സ്‌പെഷാലിറ്റി ഒ.പികള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനം. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ പ്രതിദിനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുകയും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കോവിഡ് മൂന്നാംതരംഗ സാധ്യതകൂടി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു. PTL41 konny medical college കോന്നി മെഡിക്കല്‍ കോളജിന്‍റെ ഓപറേഷന്‍ തിയറ്ററിന്‍റെ ഉദ്ഘാടനം കലക്​ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story