Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:37 AM IST Updated On
date_range 14 Jan 2022 5:37 AM ISTകോണ്‍ഗ്രസിനെതിരായ അക്രമം അവസാനിപ്പിക്കണം -എം.പി
text_fieldsbookmark_border
പത്തനംതിട്ട: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ നിര്‍ഭാഗ്യകരമായ കൊലപാതക സംഭവത്തിന്‍റെ മറവില്‍ ജില്ലയിലൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ സി.പി.എം നടത്തുന്ന അക്രമ പരമ്പരകള്‍ അവസാനിപ്പിക്കണമെന്ന് ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫിസുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തത് സി.പി.എം ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ്. കൊലപാതകങ്ങളെയും അക്രമങ്ങളെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെയും എം.പി വിമർശിച്ചു. --------- നാലുപേർ മരിച്ചു; 581 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 333 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് നാലുപേർ മരിച്ചു. കൊറ്റനാട് സ്വദേശി (80), കടപ്ര സ്വദേശി (95), തിരുവല്ല സ്വദേശി (82), റാന്നി-പഴവങ്ങാടി സ്വദേശി (90) എന്നിവരാണ് മരിച്ചത്. രോഗബാധിതരായവരുടെ വിവരം ചുവടെ: പത്തനംതിട്ട 67, അടൂര്‍ 26, പന്തളം 14, തിരുവല്ല 34, ആറന്മുള 38, അയിരൂര്‍ 10, ചെറുകോല്‍ ഒമ്പത്, ഇലന്തൂര്‍ 18, ഇരവിപേരൂര്‍ ഒമ്പത്, കടമ്പനാട് ഒമ്പത്, കടപ്ര 12, കലഞ്ഞൂര്‍ 16, കോയിപ്രം 14, കോന്നി 32, ഓമല്ലൂര്‍ 11, പ്രമാടം 13, റാന്നി 27, റാന്നി-പഴവങ്ങാടി 20, പെരുനാട് 12, വെച്ചൂച്ചിറ 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story