Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:33 AM IST Updated On
date_range 14 Jan 2022 5:33 AM ISTപുറമറ്റം പഞ്ചായത്തിൽ ഭരണ പ്രതിസന്ധി
text_fieldsbookmark_border
പ്രസിഡന്‍റിനെ മാറ്റണമെന്ന് ഒരു വിഭാഗം മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിൽ എൽ.ഡി.എഫിലെ തർക്കം മറനീക്കി പുറത്താകുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെക്കണമെന്ന് എൽ.ഡി.എഫിൽ രൂപംകൊണ്ട വിമത ഗ്രൂപ് ആവശ്യപ്പെടുന്നു. സി.പി.എം സ്വതന്ത്രയായി വിജയിച്ച അംഗമാണ് നിലവിലെ പ്രസിഡന്‍റ്. 15ാം ധനകാര്യ കമീഷൻ പദ്ധതി രൂപവത്കരണത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ പ്രസിഡന്‍റിനെ ഒറ്റപ്പെടുത്തി വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം 14ാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന് വർക്കിങ് ഗ്രൂപ് യോഗവും എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. പ്രസിഡന്‍റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം അംഗങ്ങൾ ഉൾപ്പെടെ എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്ക്കരണം നടത്തിയതെന്ന് പറയപ്പെടുന്നു. തർക്കം രൂക്ഷമായതോടെ കഴിഞ്ഞ അഞ്ചിന് സി.പി.എം ജില്ല സെക്രട്ടറി എ.പി. ഉദയഭാനു നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും പിന്നാലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിമത വിഭാഗം വിട്ടുനിന്നു. പഞ്ചായത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും ഉണ്ടായ തർക്കം പരിഹരിക്കാൻ മണ്ഡലം, ജില്ല നേതാക്കളുടെ നേതൃത്വത്തിൽ ചർച്ച സജീവമാണെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story