Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:32 AM IST Updated On
date_range 14 Jan 2022 5:32 AM ISTമലയോരമേഖലയെ ഭക്തിസാന്ദ്രമാക്കി തിരുവാഭരണ ഘോഷയാത്ര
text_fieldsbookmark_border
വടശ്ശേരിക്കര: കാതങ്ങൾ താണ്ടി തിരുവാഭരണം വെള്ളിയാഴ്ച ശബരിമലയിലെത്തും. പന്തളം കൊട്ടാരം മുതൽ സന്നിധാനം വരെ ഭക്തിസാന്ദ്രമാക്കി തിരുവാഭരണ ഘോഷയാത്രയ്ക്ക് നാട്ടിലെങ്ങും ഗംഭീര വരവേൽപ്. പാതയിലുടനീളം പേടകത്തെ അനുഗമിക്കുന്ന തീർഥാടകർക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഭക്തജന സംഘടനകളും പ്രാദേശിക ഭരണകൂടങ്ങളും സജീവമാണ്. ബുധനാഴ്ച പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം വ്യാഴാഴ്ച രാവിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടകുളം പള്ളിക്കാമുറുപ്പ് പേങ്ങാട്ടുകടവ് വഴി പുലർച്ച വടശ്ശേരിക്കരയിൽ പ്രവേശിച്ചു. ഇവിടെ പഞ്ചായത്തും ജനങ്ങളും ചേർന്ന് സ്വീകരിച്ച ഘോഷയാത്ര വടശ്ശേരിക്കര പ്രയാർ ചെറുകാവ് ക്ഷേത്രങ്ങളിൽ പേടകമിറക്കി ദർശനം സൗകര്യമൊരുക്കി. പെരുനാട് പഞ്ചായത്തിലെ മാടമൺ പൂവത്തുംമൂട് വഴി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. മഠത്തുംമൂഴി കൊച്ചുപാലം, വയറൻമരുതി പുതുക്കട വഴി ളാഹ സത്രത്തിലെത്തി രാത്രി വിശ്രമത്തിനുശേഷം വെള്ളിയാഴ്ച പുലർച്ച ശബരിമല പൂങ്കാവനത്തിൽ പ്രവേശിക്കുന്ന സംഘത്തെ പ്ലാപ്പള്ളി തലപ്പാറമല കോട്ടയിൽ ഓമനക്കുട്ടൻ കൊച്ചുവേലൻ ആചാര അനുഷ്ഠാനങ്ങളോടെ സ്വീകരിക്കും. തുടർന്ന് ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും നീലിമലയും താണ്ടി പേടകം ശബരിമലയിലെത്തുന്നതോടെ ശബരിമലയിൽ മകരസംക്രമ പൂജയ്ക്ക് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
