Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:30 AM IST Updated On
date_range 14 Jan 2022 5:30 AM ISTവ്യവസായരംഗത്ത് കേരളത്തിൽ നിശ്ശബ്ദ മുന്നേറ്റം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: വ്യവസായരംഗത്ത് നിശ്ശബ്ദ മുന്നേറ്റം കാഴ്ചവെക്കാൻ സംസ്ഥാനത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വ്യവസായ-വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊർജിത വ്യവസായവത്കരണ പദ്ധതി ഭാഗമായി അടൂർ താലൂക്ക് പരിധിയിൽ വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. എൽ. ജോയിക്കുട്ടി, പി.എൻ. അനിൽകുമാർ, റോണി പാണംതുണ്ടിൽ, സിറിയക് തോമസ്, ലിസിയാമ്മ ശാമുവേൽ, സി.ജി. മിനിമോൾ, ആർ. മായ, ജെ. സുനിൽ തുടങ്ങിയവർ സംസാരിച്ചു. ജിൻഷ ബഷീർ, സിറിയക് തോമസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. -------- PTL ADR chitayam അടൂർ താലൂക്കിലെ വ്യവസായ നിക്ഷേപക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
