Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങൽ പടയണിക്ക്...

കോട്ടാങ്ങൽ പടയണിക്ക് ചൂട്ടുവെച്ചു

text_fields
bookmark_border
കോട്ടാങ്ങൽ പടയണിക്ക് ചൂട്ടുവെച്ചു
cancel
മല്ലപ്പള്ളി: കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രസിദ്ധമായ പടയണിക്കാലത്തിന് തുടക്കംകുറിച്ച് 28 പടയണിക്ക് ചൂട്ടുവെച്ചു. കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് അഗ്നി ആവാഹിച്ചു. കുളത്തൂർ കരയിൽ താഴത്തുവീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് ചൂട്ടുവെച്ചത്. 31നാണ് എട്ട്​ പടയണിക്ക് ക്ഷേത്രത്തിൽ ചൂട്ടുവെക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ചൂട്ടുവലത്ത്. രണ്ടിനും മൂന്നിനും ഗണപതി കോലവും നാലിനും അഞ്ചിനും അടവിയും ആറിനും ഏഴിനും വലിയ പടയണിയും നടക്കും. പടയണി ചടങ്ങുകൾ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും നടക്കുന്നതെന്ന് ഭാരവാഹികളായ കെ.ആർ. കരുണാകരൻ നായർ, ടി.എ. വാസുക്കുട്ടൻ, രതീഷ് ചളുക്കാട്ട്, കെ.കെ. ഹരികുമാർ, രാധാകൃഷ്ണൻ നെടുമ്പ്രത്ത്, അരുൺ കൃഷ്ണ, ദേവസ്വം പ്രസിഡന്‍റ്​ സുനിൽ വെള്ളിക്കര, സെക്രട്ടറി ടി. സുനിൽ താന്നി പൊയ്കയിൽ എന്നിവർ അറിയിച്ചു. -------------- ഫോട്ടോ: കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് കോട്ടാങ്ങൽ കരയിൽ ചൂട്ടുവെക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story