Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് മാർച്ചും പൊതുയോഗവും

text_fields
bookmark_border
പോപുലർ ഫ്രണ്ട് മാർച്ചും പൊതുയോഗവും
cancel
പന്തളം: പോപുലർ ഫ്രണ്ട് പന്തളം ഡിവിഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ആർ.എസ്.എസ് ഭീകരതക്കെതിരെ എന്ന പ്രമേയത്തിൽ ജാഗ്രത മാർച്ചും പൊതുയോഗവും നടത്തി. മെഡിക്കൽ മിഷൻ ജങ്​ഷനിൽനിന്നും ആരംഭിച്ച പ്രകടനം പന്തളം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ദേശീയ സമിതി അംഗം കരമന അഷറഫ് മൗലവി ഉദ്​ഘാടനം ചെയ്തു. ആർ.എസ്.എസ് രാജ്യത്ത്​ നടത്തുന്ന വർഗീയ ധ്രുവീകരണം ചെറുത്തു തോല്പിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്‍റ്​​ അമീൻ കടക്കാട്, അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സുബി മുട്ടാർ, ഷഹസ് മുട്ടാർ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ: പോപുലർ ഫ്രണ്ട് പന്തളം ജങ്​ഷനിൽ സംഘടിപ്പിച്ച പൊതുയോഗം ദേശീയ സമിതി അംഗം കരമന അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story