Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമ്മയുടെയും മകന്‍റെയും...

അമ്മയുടെയും മകന്‍റെയും മരണകാരണം കഴുത്തിലെ മുറിവ്

text_fields
bookmark_border
പത്തലുകുത്തിയിലെ ദാരുണ മരണങ്ങള്‍: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു കോന്നി: കഴിഞ്ഞ ഒമ്പതിന്​ പയ്യനാമണ്‍ പത്തലുകുത്തിയില്‍ തെക്കിനേത്ത് വീട്ടില്‍ സോണി തന്‍റെ ഭാര്യയെയും വളര്‍ത്തുമകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്ത ദാരുണ സംഭവത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്​ വ്യാഴാഴ്​ച അന്വേഷണ സംഘത്തിന് കൈമാറി. സോണി ഭാര്യ റീനയെയും വളര്‍ത്തുമകന്‍ റയാനെയും മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഴത്തില്‍ കഴുത്തില്‍ കുത്തി മുറിവേൽപിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് പിന്നിലെന്ന് പറയുമ്പോഴും കാര്യമായ പ്രശ്​നങ്ങൾ ഇല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കോന്നി സി.ഐ അരുണ്‍കുമാര്‍, എസ്.ഐ സാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ്​ അന്വേഷിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story