Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ. സതീഷ്​ സി.പി.ഐ...

കെ. സതീഷ്​ സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി

text_fields
bookmark_border
കെ. സതീഷ്​ സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി
cancel
റാന്നി: സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയായി കെ. സതീഷിനെ തെരഞ്ഞെടുത്തു. നിലവില്‍ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറിയും എന്‍.ആര്‍.ഇ.ജി.എസ് മണ്ഡലം സെക്രട്ടറിയും തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്​ ഡയറക്ടര്‍ ബോര്‍ഡ്​ അംഗവുമാണ്. എ.ഐ.വൈ.എഫ് കല്ലൂപ്പാറ മണ്ഡലം സെക്രട്ടറി, ജില്ല ജോയന്‍റ് സെക്രട്ടറി, സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി, കല്ലൂപ്പാറ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. മുന്‍ മല്ലപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത്​ അംഗവും കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്​ അംഗവും വായ്പ്പൂര് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍, ജില്ല അസി. സെക്രട്ടറി ഡി. സജി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റിയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. Ptl rni - 2 CPl ഫോട്ടോ : കെ. സതീശ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story