Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ ക്ലാസ്​

text_fields
bookmark_border
തിരുവല്ല: ആയുർവേദ മെഡിക്കൽ അസോ. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവല്ല ദേവസ്വം ബോർഡ് സ്‌കൂളിൽ ഔഷധ പരിചയം, ആരോഗ്യ പ്രശ്നോത്തരി, ചിത്രരചന, എന്നിവയുടെ മത്സരവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. എ.എം.എ.ഐ ഏരിയ പ്രസിഡന്‍റ്​ ഡോ. നീതു പ്രസാദ് അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് കെ.വി ഇന്ദുലേഖ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എ.സി. രാജീവ്‌കുമാർ ക്ലാസ് എടുത്തു. അധ്യാപക പരിശീലന പരിപാടിക്ക് തുടക്കം തിരുവല്ല : സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന 'ഉല്ലാസ ഗണിതം' അധ്യാപക പരിശീലന പരിപാടിക്ക് തിരുവല്ല എസ്.സി.എസ് ഹയർ സെക്കൻഡറിയിൽ തുടക്കമായി. എ.ഇ.ഒ വി.കെ. മിനി കുമാരി അധ്യക്ഷതവഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൻ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രോജക്ട് കോഓഡിനേറ്റർ റോയ് ടി.മാത്യു, പ്രഥമാധ്യാപിക ഗീത ടി.ജോർജ്, അമ്മിണി തോമസ്, ശ്രീരേഖ എന്നിവർ സംസാരിച്ചു. കട്ടിള സ്ഥാപിച്ചു തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ നവീകരിക്കുന്ന ജലവന്തിക്കുളത്തിന്‍റെ കട്ടിളവെപ്പ്​ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ കട്ടിളവെപ്പ്​ നിർവഹിച്ചു. ബോർഡ് മെംബർമാരായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ, ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story