Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:34 AM IST Updated On
date_range 10 Jan 2022 5:34 AM ISTതുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീ ടാറിങ് നടത്തണം
text_fieldsbookmark_border
മല്ലപ്പള്ളി: ടാറിങ് ഇളകി മെറ്റൽ നിരന്നുകിടക്കുന്ന തുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെറ്റൽ ഇളകി നിരന്നതോടെ ഇതുവഴി കാൽനടപോലും ദുസ്സഹമായി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള കയറ്റത്തിൽ രൂപപ്പെട്ട കുഴികൾ കാരണം വാഹനങ്ങൾ പോകുന്നതിന് തടസ്സമാകുകയാണ്. ദിവസവും നൂറുകണക്കിന് ആൾക്കാരാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തുന്നത്. റോഡിന്‍റെ ശോച്യാവസ്ഥ കാരണം ഇവിടെ എത്തിപ്പെടാൻ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. കോട്ടാങ്ങൽ-പാടിമൺ, മാരംകുളം-ചെന്നിക്കരപ്പടി റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. റോഡിന്‍റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ഫോട്ടോ: ടാറിങ് ഇളകി പൂർണമായും തകർന്ന തുണ്ടിയപ്പാറ- കാടിക്കാവ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
