Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:32 AM IST Updated On
date_range 10 Jan 2022 5:32 AM ISTറോഡ് സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
റാന്നി: നാറാണംമൂഴി പഞ്ചായത്തിന്‍റെ അധീനതയിലുള്ള പ്രധാന റോഡായ അത്തിക്കയം ഗുരുക്ഷേത്രം കടുമീൻചിറ റോഡ് പത്തുവർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അത്തിക്കയം സർവിസ് സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, അത്തിക്കയം ഗുരുക്ഷേത്രം, കടുമീൻചിറ ക്ഷേത്രം, കടുമീൻചിറ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണ് കാലങ്ങളായി തകർന്നുകിടക്കുന്നത്. കിഫ്ബിയിൽനിന്ന് റോഡിന് മൂന്നുകോടി വകയിരുത്തിയെന്ന എം.എൽ.എയുടെ അറിയിപ്പ് വന്നിരുന്നെങ്കിലും ഇതുവരെയും ഒരു നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കാൽനടപോലും ദുഷ്കരമായ സാഹചര്യത്തിൽ എത്രയുംവേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഇല്ലാത്തപക്ഷം വഴിതടയൽ ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രസിഡന്‍റ് പി. കെ. കമലാസനൻ അധ്യക്ഷതവഹിച്ച യോഗത്തിൽ അമ്പിളി സുരേഷ് റിപ്പോർട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story