Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടകർക്ക് വിരി...

തീർഥാടകർക്ക് വിരി വെക്കാൻ ഇടമില്ല ; അത്തിക്കയത്ത് പരിമിതികളേറെ

text_fields
bookmark_border
തീർഥാടകർക്ക് വിരി വെക്കാൻ ഇടമില്ല ; അത്തിക്കയത്ത് പരിമിതികളേറെ
cancel
വടശ്ശേരിക്കര : ശബരിമല തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമിക്കാനും ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് അസൗകര്യങ്ങൾ. മുക്കട-അത്തിക്കയം പെരുനാട് റോഡിൽ അത്തിക്കയം പാലത്തിനു സമീപത്തായി അറയ്ക്ക്മൺ ജങ്​ഷനിൽ കാലങ്ങളായി തീർഥാടകർ തമ്പടിക്കുന്ന ഇടത്താവളത്തിലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പാലത്തിനോട് ചേർന്ന് പമ്പ നദിയിൽ കുളിക്കാനും പ്രാഥമിക കാര്യങ്ങൾക്കും പഞ്ചായത്ത്​ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യുന്ന തീർഥാടക സംഘങ്ങൾക്കായി ടാങ്കിൽ കുടിവെള്ളവും ഇവിടെ കരുതിയിട്ടുണ്ട്. എന്നാൽ, വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്ന സ്ഥലം കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ പല തീർഥാടന വാഹനങ്ങളും ഇവിടെ നിർത്താതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ്. പഞ്ചായത്തിന്‍റെ ഭാഗത്ത്​ നിന്നും ലൈഫ് ഗാർഡുകളെ നിയമിച്ചിരിക്കുന്നതും ഇതേ സ്ഥലത്താണ്. വാഹന പാർക്കിങ്ങിലെ ബുദ്ധിമുട്ട് കാരണം പലവാഹനങ്ങളും മറ്റുസ്ഥലങ്ങളിൽ റോഡരികിൽ സ്വയം പാർക്കിങ്​ കണ്ടെത്തുകയാണ്. ഇങ്ങനെ പാർക്കിങ്​ ചെയ്യുന്ന സ്ഥലങ്ങളിൽ പുഴയിൽ ഇറങ്ങുന്ന അയ്യപ്പന്മാർക്ക് വേണ്ട മാർഗ നിർദേശം നൽകാൻ ആളുകൾ ഇല്ലാത്തത്​ പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. ഇരുവശങ്ങളും മഴയായാൽ ചെളിക്കുണ്ടാണ്. വേനൽ കടുത്തപ്പോൾ പൊടിപടലങ്ങളും. ഇതുമൂലം ഭക്ഷണം ഉൾപ്പെടെ പാകം ചെയ്യുന്നവ ഇരുന്നു കഴിക്കാൻ തീർഥാടകർക്ക്​ ഏറെ ബുദ്ധിമുട്ടുണ്ട്. റോഡിന്‍റെ ഇരുവശത്തും പൂട്ടുകട്ടകൾ വിരിച്ച്​ വിശ്രമ കേന്ദ്രത്തിനെ തീർഥാടക സൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുമ്പും ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. കൂടാതെ സന്ധ്യ മയങ്ങിയാൽ സ്വകാര്യ ബസുകളും ലോറികളും ഇവിടെ പാർക്കിങ്​ കേന്ദ്രമാക്കുന്നത്​ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിൽ ലൈഫ് ഗാർഡുകൾക്ക് പുറമെ പൊലീസിന്‍റെയും സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഇവിടങ്ങളിൽ പാർക്കിങ്​ നിരോധിച്ചിരുന്നു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story