Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:30 AM IST Updated On
date_range 10 Jan 2022 5:30 AM ISTമാനവ സാഹോദര്യ സംഗമം
text_fieldsbookmark_border
തിരുവല്ല: നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രകാശം പരത്തുന്നവരായി മാറണമെന്നും പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്തുന്നത് സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കും എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വൈസ്മെൻ ക്ലബ് ഓഫ് തിരുവല്ല ടൗണിന്‍റെ ആഭിമുഖ്യത്തിൽ നടന്ന മാനവ സാഹോദര്യ സംഗമവും പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ബാബു പറയത്തുകാട്ടിൽ അധ്യക്ഷതവഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കണ്ണാട്ട് സ്നേഹസ്പർശം കാരുണ്യപദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ജോർജ് മുരിക്കൻ, ജിക്കു വട്ടശ്ശേരി, തോമസ് ഈപ്പൻ, ജിജി വട്ടശ്ശേരി, അനിയൻകുഞ്ഞ് വർഗീസ്, ലിനോജ് ചാക്കോ, സാബു തോമസ്, സോജി വട്ടശ്ശേരിൽ, ബിജിൻ വട്ടശ്ശേരിൽ എന്നിവർ സംസാരിച്ചു. പ്രവാസി ഭാരതീയ ദിനാചരണം തിരുവല്ല: വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രവാസി ഭാരതീയ ദിനവും ഇ-ശ്രാം കാർഡ് വിതരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട് ഉദ്ഘാടനം ചെയ്തു. മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷതവഹിച്ചു. പ്രമോദ് തിരുവല്ല, ടി.ആർ. ബാലചന്ദ്രൻ, എസ്. രാജേന്ദ്രൻ, സുഭാഷ് മുത്തൂർ, ശശി എടത്വ, മധുകുമാർ മുത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story