Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:30 AM IST Updated On
date_range 10 Jan 2022 5:30 AM ISTകുടിവെള്ള പൈപ്പുപൊട്ടി; റോഡിലും വെള്ളക്കെട്ട്
text_fieldsbookmark_border
പന്തളം: എം.സി റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. പന്തളം-കോളജ് റോഡിൽ കഴിഞ്ഞ ഒരുമാസമായി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നെങ്കിലും റോഡിന്‍റെ ഈ ഭാഗം തകർന്നതോടെയാണ് വെള്ളം ശക്തിയായി പുറത്തേക്ക് വന്നുതുടങ്ങിയത്. രാത്രി വെള്ളം ഒഴുകി പന്തളം ജങ്ഷൻ വരെ എത്തി കെട്ടിനിൽക്കുകയാണ് പതിവ്. കെ.എസ്.ടി.പി റോഡിന്‍റെ പുതുതായി ടാറിങ് നടത്തിയ ഈ ഭാഗം പൊളിച്ചാൽ മാത്രമേ പൊട്ടൽ മാറ്റാൻ കഴിയൂ. തിരക്കുള്ള റോഡായതിനാൽ നന്നാക്കുന്ന സമയം ഗതാഗതവും തടസ്സപ്പെടും. റോഡിൽ വെള്ളക്കെട്ട് കാരണം വഴിയാത്രക്കാർക്ക് കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫോട്ടോ:പന്തളത്ത് കനറാ ബാങ്കിന് മുൻവശം പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെത്തുടർന്ന് ഇളകിയ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
