Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൈവശഭൂമിയില്‍നിന്ന്...

കൈവശഭൂമിയില്‍നിന്ന് മരങ്ങള്‍ കടത്തി

text_fields
bookmark_border
റാന്നി: പട്ടയമില്ലാത്ത കൈവശഭൂമിയില്‍നിന്ന് വിലകൂടിയ മരങ്ങള്‍ വെട്ടി കടത്തിയതായി പരാതി. മടന്തമണ്‍ തെക്കേതൊട്ടിയില്‍ പട്ടയം നല്‍കുന്നതിന്​ അധികൃതര്‍ മഹസര്‍ റിപ്പോര്‍ട്ട് തയാറാക്കിയ കൂട്ടത്തിലുള്ള തേക്കും വെൺതേക്കും പ്ലാവും ആഞ്ഞിലിയും അടക്കമുള്ള വന്‍ മരങ്ങളാണ് വെട്ടിക്കടത്തിയത്. ഇവിടെനിന്ന് രാത്രികാലങ്ങളിൽ മണ്ണും വന്‍തോതില്‍ കടത്തിയിട്ടുണ്ട്. പൊലീസ് റവന്യൂ, വനം അധികൃതരുടെ മൗനാനുവാദത്തോടെയാണ് സംഭവമെന്നാണ് ആരോപണം. വീട്​ നിർമാണത്തിന്‍റെ മറവിലാണ് മരവും മണ്ണും കടത്തിയത്. ഇവിടത്തെ മറ്റു താമസക്കാര്‍ ചികിത്സ, പഠനാവശ്യങ്ങള്‍ക്ക്​ മരം മുറിച്ചപ്പോള്‍ കേസെടുത്തിട്ടുണ്ട്. വീടിന്​ ഭീഷണിയായി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റിയാല്‍പോലും വനം അധികൃതര്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് സ്ഥലവാസികള്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികള്‍ നാളുകളായി പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്ഥലംകൂടിയാണിത്. നിലവില്‍ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിടുന്നത്. 1955 മുതല്‍ ജനങ്ങള്‍ താമസിക്കുന്ന ഇവിടം റിസര്‍വ് വനമാണെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമ്പോഴാണ്​ സമാനമായ ഭൂമിയിൽനിന്ന്​ വൻതോതില്‍ മരങ്ങള്‍ വെട്ടി കടത്തിയിട്ടുള്ളതെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. Ptl rni - 2 Pattayam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story