Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTമുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsbookmark_border
തിരുവല്ല: എയ്ഡഡ് മേഖലയിൽ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.സി/ എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി സംഘടിപ്പിച്ച സമരത്തിന്‍റെ ഭാഗമായി തിരുവല്ല ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നിൽ ഭാരതീയ വേലൻ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു. സംസ്ഥാന ജന.സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പി.കെ. ഗോവിന്ദൻ ആദ്യകാർഡ് പോസ്റ്റ് ചെയ്തു. കെ.ജി. രവി (ജോ.സെക്ര.), കെ.ജി. രമണി (വനിത സമാജം ജന. സെക്രട്ടറി), സുജിത്കുമാർ, സുരേഷ് കല്ലൂപ്പാറ, കെ.കെ. നാരായണൻ പുറമറ്റം, സച്ചുമോൾ, രഞ്ജിത്, പ്രണവ്, കെ.ജി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story