Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:32 AM IST Updated On
date_range 9 Jan 2022 5:32 AM ISTസൗര വൈദ്യുതി: സ്പോട്ട് രജിസ്ട്രഷൻ നാളെ മല്ലപ്പള്ളിയിൽ
text_fieldsbookmark_border
മല്ലപ്പള്ളി: വീടുകളിൽ ഓൺ ഗ്രിഡ് സൗര വൈദ്യുതി പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ സ്ഥാപനമായ അനെർട്ട് മുഖേന 40 ശതമാനം സബ്‌സിഡി ലഭിക്കും. അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാവുന്ന തരത്തിലാണ് ക്രമീകരണം. പദ്ധതിയുടെ കാമ്പയിൻ പാർട്ണറായി ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയെ സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മല്ലപ്പള്ളി പ്രസ് ക്ലബ് ഹാളിൽ ചേരുന്ന യോഗത്തിൽ അനെർട്ട് ജില്ല എൻജിനീയർ സന്തോഷ് ടി.തോമസ് പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗീത കുര്യാക്കോസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. രണ്ട് മുതൽ പത്ത് കിലോവാട്ട് വരെയുള്ള പ്ലാൻറുകളാണ് വീടുകളിൽ സ്ഥാപിക്കാവുന്നത്. ആധാർ നമ്പർ, വീട്ടിലെ വൈദ്യുതി കണക്ഷൻ നമ്പർ എന്നിവ സഹിതം എത്തിയാൽ ഇവിടെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ 82817 81234.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story