Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവാഭരണ പാതയിലെ...

തിരുവാഭരണ പാതയിലെ സ്ലാബ് അപകടക്കെണിയാകുന്നു

text_fields
bookmark_border
തിരുവാഭരണ പാതയിലെ സ്ലാബ് അപകടക്കെണിയാകുന്നു
cancel
വടശ്ശേരിക്കര: തിരുവാഭരണ പാതയിൽ വശ്ശേരിക്കര മാർക്കറ്റിനു സമീപമുള്ള നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബ് ഇളകിക്കിടക്കുന്നത്​ കാൽനടക്കാരെ വലക്കുന്നു. പേങ്ങാട്ടുകടവ് പാലത്തിൽകൂടി കടന്നുവരുന്ന തിരുവാഭരണപേടകം ഈ നടപ്പുവഴിയിൽ കൂടിയാണ് വടശ്ശേരിക്കര ടൗണിലേക്ക് പ്രവേശിക്കുന്നത്. മണ്ഡല മകരവിളക്കിന് ശബരിമലയിൽ ചാർത്താനുള്ള തിരുവാഭരണം കടന്നുവരുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ഇളകിക്കിടക്കുന്ന സ്ലാബുകൾ നേരെയാക്കുവാനോ പൊട്ടിയ സ്ലാബുകൾ പുനർനിർമിക്കുവാനോ പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധമുയരുന്നു. കൈയേറിയ തിരുവാഭരണപാത തിരിച്ചുപിടിച്ചു തിരക്കിട്ടു അറ്റകുറ്റപ്പണി മറ്റു സ്ഥലങ്ങളിലെല്ലാം നടക്കുന്നുണ്ടെങ്കിലും പേങ്ങാട്ടുകടവ് മുതലുള്ള തിരുവാഭരണപാതയുടെ നവീകരണം ഇഴഞ്ഞുനീങ്ങുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story