Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാഹനയാത്രികര്‍ക്ക്...

വാഹനയാത്രികര്‍ക്ക് ഭീഷണിയായി തണല്‍മരം

text_fields
bookmark_border
വാഹനയാത്രികര്‍ക്ക് ഭീഷണിയായി തണല്‍മരം
cancel
തണല്‍മരം വാഹനയാത്രികര്‍ക്ക് ഭീഷണി അടൂര്‍: എം.സി റോഡില്‍ തണല്‍മരം അപകടാവസ്ഥയിലായി മാസങ്ങളായിട്ടും ബന്ധപ്പെട്ട അധികൃതര്‍ പരിഹാരം കാണുന്നില്ല. ഏനാത്ത് പെട്രോള്‍ പമ്പിന് എതിര്‍വശത്ത് നടപ്പാതയോടുചേര്‍ന്ന മരത്തിന്‍റെ വലിയ ചില്ലകള്‍ പാതയുടെ മറുവശം വരെയും ചാഞ്ഞ് താഴേക്കുമുട്ടുന്ന നിലയിലാണ്. വാഹനങ്ങള്‍ ഇതിനടുത്ത് വരുമ്പോഴേ ശ്രദ്ധയില്‍പ്പെടുകയുള്ളു. ഇരുചക്ര വാഹനയാത്രികര്‍ക്കുപോലും ഭീഷണിയായി നിലകൊള്ളുന്ന മരത്തിന്‍റെ ചില്ലയില്‍ തട്ടാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പെട്ടന്ന് വാഹനം ഒഴിച്ചുമാറ്റുന്നത് അപകടങ്ങള്‍ക്കിടയാക്കും. രാത്രിയില്‍ മരം ചാഞ്ഞുനില്‍ക്കുന്നത് കാണാനും കഴിയില്ല. ഇതിനകം നിരവധി യാത്രികര്‍ക്ക് മരച്ചില്ല തട്ടി പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story