Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷേത്ര പരിസരത്ത്...

ക്ഷേത്ര പരിസരത്ത് അണുനശീകരണം ഊർജിതമാക്കി

text_fields
bookmark_border
ക്ഷേത്ര പരിസരത്ത് അണുനശീകരണം ഊർജിതമാക്കി
cancel
പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ കോവിഡ് പോലെയുള്ള മഹാമാരികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രോപദേശക സമിതി അണുനശീകരണം ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി പുതിയ യു.എല്‍.വി ഫോഗര്‍ മെഷീൻ വാങ്ങി. ഇതുപയോഗിച്ച് ആറുമീറ്റര്‍ ചുറ്റളവില്‍ അണുനശീകരണം നടത്താം. മണികണ്ഠനാൽത്തറ മുതല്‍ ക്ഷേത്രം വരെയും ക്ഷേത്ര പരിസരവും എല്ലാദിവസവും അണുനശീകരണം നടത്തും. മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ ജി. ബൈജു നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ. പുഷ്പലത, രശ്മി രാജീവ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്​ ജി. പൃഥ്വിപാല്‍, സെക്രട്ടറി ആഘോഷ്.വി, ഭക്തജന സമിതി പ്രസിഡന്‍റ്​ എം.ബി. ബിജുകുമാര്‍, സെക്രട്ടറി അഭിലാഷ് രാജ്, വലിയകോയിക്കല്‍ എ.ഒ എം. ഗോപകുമാര്‍ എന്നിവർ പങ്കെടുത്തു. ഫോട്ടോ: അണുനശീകരണ മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ ജി. ബൈജു നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story