Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരത്തിൽ നായ്​ശല്യം...

നഗരത്തിൽ നായ്​ശല്യം രൂക്ഷം

text_fields
bookmark_border
ptl th 2 പത്തനംതിട്ട: നഗരത്തിൽ തെരുവുനായ്ക്കളുടെ​ ശല്യം രൂക്ഷമാകുന്നു. യാത്രക്കാരെ തെരുവുനായ്​ കടിക്കുന്നതും പതിവായിട്ടുണ്ട്.​ ബുധനാഴ്ചയും നഗരത്തിലൂടെ നടന്നുപോയവർക്ക്​​ നായുടെ കടിയേറ്റു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്​ നഗരത്തിൽ. സമീപ നാളുകളിൽ നഗരത്തിൽ നിരവധിപേരെയാണ്​ നായ്ക്കൾ കടിച്ചത്​. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ കൂട്ടമാണ്. റോഡിൽ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ കിട്ടുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. നഗരത്തിൽ നായ്ശല്യം മുമ്പ്​ രൂക്ഷമായപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ നായ്​ക്കളുടെ വന്ധ്യംകരണം നടത്തിയശേഷം സ്ഥലത്തുതന്നെ തുറന്നുവിടുകയായിരുന്നു. ഇരുട്ടിന്‍റെ മറവിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളായ റിങ് റോഡിലും നഗരത്തിലെ ഇടവഴികളിലുമാണ് തെരുവുനായ്ക്കൾ അധികവും. ബസ് സ്റ്റാൻഡ് പരിസരം, പൊലീസ് സ്റ്റേഷൻ റോഡ്​, മാർക്കറ്റ്​ പരിസരം എന്നിവിടങ്ങളിൽ നായ്​ശല്യം വർധിച്ചിട്ടുണ്ട്​. പ്ലാസ്റ്റിക് കവറിലും ചാക്കിലുംകെട്ടി നഗരത്തിലെ റോഡരികുകളിൽ തള്ളുന്ന മാലിന്യം കാരണമാണ് തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്​. ടൗണിലെയും ചന്തയിലെയും കടത്തിണ്ണകളിലാണ് രാത്രി നായ്ക്കളുടെ വിശ്രമം. രാവിലെ എത്തുന്ന വ്യാപാരികൾ മുൻവശം കഴുകിവൃത്തിയാക്കി വേണം കടകൾ തുറക്കേണ്ടത്​. മിക്ക ദിവസങ്ങളിലും രാത്രി സഞ്ചാരംപോലും നഗരത്തിലൂടെ സാധ്യമല്ല. രാത്രികളിൽ ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ചുചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്. നഗരസഭ പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക്​ പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story