Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൻഷനേഴ്സ് അസോ. ജില്ല...

പെൻഷനേഴ്സ് അസോ. ജില്ല സമ്മേളനം

text_fields
bookmark_border
ptl th1 പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവിസ് ഏഴ്​, എട്ട്​ തീയതികളിൽ അടൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന്​ രാവിലെ 10ന് പതാക ഉയർത്തൽ, തുടർന്ന് നിലവിലെ ജില്ല കൗൺസിൽ യോഗം. എട്ടിന് രാവിലെ 10ന് ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ജോർജ് മാമ്മൻ കൊണ്ടൂർ മുതിർന്ന പെൻഷൻകാരെ ആദരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ.കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ബി.സി. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് വനിത സമ്മേളനം സംസ്ഥാന ട്രഷറർ കെ.പി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. വനിത ഫോറം സംസ്ഥാന പ്രസിഡന്‍റ്​ നാദിറ സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. മൂന്നിന് സുഹൃദ് സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ എ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ ബിജിലി ജോസഫ്‌, സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ട്രഷറർ വിൽസൺ തുണ്ടിയത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story