Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴക്കംചെന്ന...

പഴക്കംചെന്ന കെട്ടിനോടുചേര്‍ത്ത് റോഡ്​ സംരക്ഷണ ഭിത്തി നിര്‍മാണം

text_fields
bookmark_border
പഴക്കംചെന്ന കെട്ടിനോടുചേര്‍ത്ത് റോഡ്​ സംരക്ഷണ ഭിത്തി നിര്‍മാണം
cancel
റാന്നി: തോടിന്‍റെ പഴക്കം ചെന്ന കെട്ടിനോടുചേര്‍ത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതായി പരാതി. അടിയിലെ കല്ലുകള്‍ ഇളകി ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലായി റോഡ്​ നിര്‍മാണക്കമ്പനി കോണ്‍ക്രീറ്റ്​ ചെയ്യുകയും ചെയ്തു. ചെത്തോങ്കര എസ്.സി സ്കൂള്‍പടിയിലാണ് സംഭവം. ഇവിടെ നിന്ന ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തോടിനടിയില്‍ ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കുന്നത്. കെ.എസ്.ടി.പി അധികൃതരുടെ സാന്നിധ്യമില്ലാതെയുള്ള ഇത്തരം നിർമാണം ആദ്യം മുതലുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതികള്‍ ധാരാളം ഉണ്ടായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. Ptl rni _1ranni ഫോട്ടോ: റാന്നി പഴവങ്ങാടി ചെത്തോങ്കര എസ്.സി സ്കൂൾപടിയിൽ ബലക്ഷയം നേരിട്ട കെട്ടുകൾക്ക് മുകളിൽ കരാറുകാർ കോൺക്രീറ്റ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story