Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല വോളിബാള്‍...

ജില്ല വോളിബാള്‍ ചാമ്പ്യന്‍ഷിപ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

text_fields
bookmark_border
പത്തനംതിട്ട: ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 11, 12 തീയതികളില്‍ ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പും 20, 21 തീയതികളില്‍ യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പും 24, 25 തീയതികളില്‍ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലതല ജൂനിയര്‍, യൂത്ത് സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ജില്ല സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അതോടൊപ്പം കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2004 ജനുവരി ഒന്നിനുശേഷം ജനിച്ചവര്‍ക്ക് ജില്ല ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2001 ജനുവരി ഒന്നിനുശേഷം ജനിച്ചവര്‍ക്ക് യൂത്ത് സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലും സീനിയര്‍ ഓപണ്‍ കാറ്റഗറിയിലും പങ്കെടുക്കാം. ക്ലബുകള്‍, സ്‌കൂളുകള്‍, മറ്റ് ടീമുകള്‍ എന്നിവ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഇ-മെയിലില്‍ (pathanamthittadsc@gmail.com) 10ന് മുമ്പ്​ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. അനില്‍കുമാര്‍ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9961186039. ............................. ചുമട്ടുതൊഴിലാളി ക്ഷേമ​ബോര്‍ഡ് അംഗത്വം പുനഃസ്ഥാപിക്കാം പത്തനംതിട്ട: കേരള ചുമട്ടു തൊഴിലാളി ക്ഷേമബാര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതം അടയ്ക്കുന്നതില്‍ അഞ്ചു വര്‍ഷത്തില്‍ താഴെ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി അംശദായം മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മാര്‍ച്ച് 31 വരെ അവസരം. ജില്ല ഓഫിസുകളിലും സബ് ഓഫിസുകളിലുമായി സംഘടിപ്പിക്കുന്ന മേളകളില്‍ തൊഴിലാളികള്‍ നേരിട്ട് ഹാജരായി അവസരം പ്രയോജനപ്പെടുത്തണം. അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജില്ല ഓഫിസില്‍ എല്ലാ പ്രവൃത്തി ദിവസവും പറക്കോട് ഉപകാര്യാലയത്തില്‍ ജനുവരി 18, ഫെബ്രുവരി 14, മാര്‍ച്ച് 17 തീയതികളിലും തിരുവല്ല ഉപകാര്യാലയത്തില്‍ ജനുവരി 19, ഫെബ്രുവരി 15, മാര്‍ച്ച് 18 തീയതികളിലും അവസരമുണ്ടായിരിക്കും. ഫോണ്‍: 0468 2325346.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story