Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:31 AM IST Updated On
date_range 5 Jan 2022 5:31 AM ISTസൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം
text_fieldsbookmark_border
പത്തനംതിട്ട: എന്‍.എസ്.ഡി.സിയുടെ കീഴിലുള്ള നൈപുണ്യ വികസന പരിശീലനകേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനത്തിന് 15നും 29നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 10ന് മുമ്പ് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2256000. ....................... പമ്പാമണല്‍ ഇ-ലേലം പത്തനംതിട്ട: 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും ചില്ലറ വില്‍പനക്ക് അരീക്കക്കാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്നതുമായ മണല്‍ ഇ-ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ www.mstcecommerce.com വെബ്സൈറ്റില്‍നിന്ന് അറിയാം. അരീക്കക്കാവ് ഡിപ്പോ ഓഫിസര്‍ ഫോണ്‍: 8547600535. ടിംബര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍: 0475-2222617. ................... അധ്യാപക ഒഴിവ് അടൂര്‍: ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -01 തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി ഏഴിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story