Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ...

ജില്ലയിൽ യു.ഡി.എഫിന്‍റെ അടിത്തറ തകരുന്നു -ചെയർമാൻ

text_fields
bookmark_border
പത്തനംതിട്ട: പാർലമൻെറ്​ മണ്ഡലവും സി.പി.എമ്മിന് ലഭിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ വിക്ടർ ടി. തോമസ്. ജില്ലയിൽ യു.ഡി.എഫിന്‍റെ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണ്​. കോൺഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളെ ഒതുക്കുന്ന നടപടികളുമാണ്​ അതിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർല​മെന്‍റ്​ മണ്ഡലവും തങ്ങൾ പിടിക്കുമെന്ന്​ കഴിഞ്ഞ ദിവസം സി.പി.എം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ഉദയഭാനു പ്രസ്താവിച്ചിരുന്നു. അത്​ സി.പി.എമ്മിന്‍റെ വെറും വ്യാമോഹം മാത്രമാണെന്നും പത്തനംതിട്ട പാർലമെന്‍റ്​ മണ്ഡലം എൽ.ഡി.എഫിന്​ ബാലികേറാമലയാണെന്നുമാണ്​ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ്​ കൊച്ചുപറമ്പിൽ പ്രതികരിച്ചത്​. അതിനുപിന്നാലെയാണ്​ വിക്ടർ ടി. തോമസിന്‍റെ തുറന്നു പറച്ചിലുണ്ടായിരിക്കുന്നത്​. ഏറെ നാളായി ജില്ലയിൽ യു.ഡി.എഫ് സംവിധാനത്തിൽ നിരവധി പാളിച്ചകളുണ്ടെന്ന്​ വിക്ടർ പറഞ്ഞു. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ചില കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം. ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തോട് പല തവണ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ്. കൺവീനർ എം.എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കളോടും ജില്ലയിലെ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്. കോൺഗ്രസ്​ നേതൃത്വത്തിന്‍റെ വീഴ്ചതന്നെയാണ് ജില്ലയിൽ കോയിപ്രം ഉൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും സഹകരണ ബാങ്കുകളുടെ ഭരണവും നഷ്ടപ്പെടാൻ ഇടയായത്. കൂട്ടായ ഒരു ആലോചനയും യു.ഡി.എഫിൽ നടക്കുന്നില്ല. ആ​രൊക്കെയോ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു. ഇത് യു.ഡി.എഫിനെ തകർക്കാനേ ഉപകരിക്കൂ. റെബലുകളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് നിർത്തിയാലെ യു.ഡി.എഫ് രക്ഷപ്പെടൂ. പീലിപ്പോസ് തോമസ് കോൺഗ്രസ് വിട്ടു പോയത് നഷ്ടംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story